Assembly ruckus case
തിരുവന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇതോടെ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവര്‍ ഈ കേസില്‍ വിചാരണ നേരിടണം.
കേസില്‍ പ്രതികള്‍ വിചാരണ നേരിടണമെന്നുള്ള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള ദൃശ്യങ്ങള്‍ കൃത്രിമമാണെന്നുള്ള പ്രതികളുടെ വാദം തള്ളിയ കോടതി ദൃശ്യങ്ങള്‍ തെളിവായി പരിഗണിക്കാമെന്ന് വ്യക്തമാക്കി.
മുന്‍മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍, മുന്‍ എം.എല്‍.എമാരായ കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, കെ.അജിത്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
COMMENTS