Aryan Khan gets money order Rs.4500 from family
മുംബൈ: മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് മണി ഓര്‍ഡര്‍ അയച്ച് കുടുംബം. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യന്റെ പേരില്‍ ഒക്ടോബര്‍ 11 ന് 4500 രൂപ മണി ഓര്‍ഡറായി ലഭിച്ചെന്ന് ജയില്‍വൃത്തങ്ങള്‍ വ്യക്തമാക്കി.
ജയില്‍ നിയമമനുസരിച്ച് കാന്റീനില്‍ നിന്ന് ഭക്ഷണം വാങ്ങാനും മറ്റും പുറത്തുനിന്നുള്ള പണം (പരമാവധി 4500) സ്വീകരിക്കാം. നമ്പര്‍ 956 ആണ് ആര്യന്‍ ഖാന് ജയിലില്‍ അനുവദിച്ചിരിക്കുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കാത്തിനാല്‍ തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടുവട്ടം വീഡിയോകോള്‍ വഴി കുടുംബവുമായി സംസാരിക്കാനും സാധിക്കും.
ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി വീഡിയോകോളില്‍ സംസാരിച്ചു. അതേസമയം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ആര്യന്‍ ഖാനെ സാധാരണ സെല്ലിലേക്ക് മാറ്റി. ഈ മാസം 20 ന് ഇയാളുടെ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍ കോടതി വിധി പറയും.
Keywords: Aryan Khan, Money order, Mumbai court, Family
COMMENTS