Anupama's strike
തിരുവനന്തപുരം: നഷ്ടപ്പെട്ട തന്റെ കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാരസമരമാരംഭിച്ച് അനുപമ. ഇന്നു രാവിലെ പത്തുമണിയോടെയാണ് കുഞ്ഞിനുവേണ്ടിയുള്ള പ്രത്യക്ഷ സമരത്തിലേക്ക് മുന്‍ എസ്.എഫ്.ഐ നേതാവുകൂടിയായ അനുപമ കടന്നത്. പൊലീസിലും വനിതാ കമ്മീഷനിലുമുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടെന്ന് അനുപമ പറഞ്ഞു.
കുഞ്ഞിനുവേണ്ടി വനിതാ കമ്മീഷന്‍ ആസ്ഥാനത്തിനു മുന്നിലും പ്രതിഷേധിക്കുമെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മംനല്‍കിയിരുന്നു. പ്രസവിച്ച മൂന്നാം നാള്‍ അച്ഛനും അമ്മയും ഉള്‍പ്പെട്ട ഇവരുടെ ബന്ധുക്കള്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്നും ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്നും അവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ഏപ്രിലില്‍ പരാതി നല്‍കിയിരുന്നെങ്കിലും ആറുമാസത്തിനുശേഷമാണ് പൊലീസ് കേസെടുത്തതെന്നും സംഭവത്തില്‍ സിപി.എം നേതാക്കളുടെ ഇടപെടലും ഉണ്ടെന്നും അനുപമ ആരോപണം ഉന്നയിച്ചു.
Keywords: Anupama, Strike, Secretariat, Today
 
 
							     
							     
							     
							    
 
 
 
 
 
COMMENTS