Actress Sudha Chandran's request to PM Modi
മുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനയില്‍ പ്രതിഷേധവുമായി നടി സുധ ചന്ദ്രന്‍. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടിവരുമ്പോള്‍ ഓരോ തവണയും കൃത്രിമക്കാല്‍ ഊരിമാറ്റേണ്ടി വരുന്നത് വേദനാജനകമാണെന്ന് നടി വ്യക്തമാക്കി.
ഇത്തരം പരിശോധനകളില്‍ നിന്നും മുതിര്‍ന്ന പൗരന്മാരെന്ന നിലയില്‍ ഒഴിവാക്കണമെന്നും അതിനായി പ്രത്യേക കാര്‍ഡ് അനുവദിക്കണമെന്നും നടി പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥിച്ചു. വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കാറപകടത്തിലാണ് സുധ ചന്ദ്രന് കാല്‍ നഷ്ടപ്പെട്ടത്.
പിന്നീട് കൃത്രിമക്കാലില്‍ നടി പൂര്‍വാധികം ശക്തിയായി നൃത്തത്തിലേക്കും അഭിനയത്തിലേക്കും തിരിച്ചെത്തുകയായിരുന്നു. ഈ സന്ദേശം അധികാരികളിലെത്തുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയും നടി പങ്കുവച്ചു. കലാകാരന്മാരടക്കം നിരവധിപ്പേര്‍ നടിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
Keywords: Sudha Chandran, Request, PM Modi, Airport
COMMENTS