Actress Lijomol jos wedding
കൊച്ചി: നടി ലിജോ മോള്‍ ജോസ് വിവാഹിതയായി. വയനാട് സ്വദേശിയായ അരുണ്‍ ആന്റണിയാണ് വരന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ലിജോ മോള്‍.
തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ് എന്നീ മലയാള ചിത്രങ്ങളിലും സിവപ്പു മഞ്ചള്‍ പച്ചൈ, തീതും നന്‍ട്രും തുടങ്ങി തമിഴിലും തിളങ്ങിയ നടിയാണ് ലിജോ മോള്‍ ജോസ്.
Keywords: Lijomol jos wedding, Today, Idukki
COMMENTS