Bangalore on high alert
ബംഗളൂരു: കഴിഞ്ഞ ദിവസം അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ് കുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നാളെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. കണ്ഠീരവ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹം കണ്ഠീരവ സ്റ്റുഡിയോയിലാണ് അടക്കം ചെയ്യുന്നത്.
ആയിരക്കണക്കിന് ആരാധകരാണ് താരത്തെ അവസാനമായി കാണാന്‍ എത്തിച്ചേരുന്നത്. രാഷ്ട്രീയ സിനിമാ മേഖലകളിലെ നിരവധിപ്പേര്‍ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. നഗരത്തിലെ സിനിമാ തിയേറ്ററുകള്‍ നാളെ വരെ അടച്ചിരിക്കുകയാണ്.
പൊലീസ് നഗരത്തിലെ സുരക്ഷ ശക്തമാക്കി. ആരാധകരോട് ശാന്തരാകാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദ്ദേശിച്ചു. നഗരത്തിലെ മദ്യവില്‍പ്പന ഞായറാഴ്ച വരെ നിര്‍ത്തിവച്ചു. കര്‍ണ്ണാടകയില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Keywords: Bangalore on high alert, Puneeth Rajkumar's death, Cinema
COMMENTS