Young women are attracted terrorism says CPM
തിരുവനന്തപുരം: യുവതികളെ തീവ്രവാദത്തിലേക്ക് തിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുയെന്ന് സി.പി.എം. പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് തിരിക്കാനായി ബോധപൂര്‍വമായ ശ്രമം നടക്കുന്നതായും ഇക്കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ വേണമെന്നുമാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കായുള്ള ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കുന്നത്.
അടുത്തിടെ വിവാദമായ പാലാ ബിഷപ്പിന്റെ പ്രസംഗത്തിന് മുന്‍പായാണ് സി.പി.എം കുറിപ്പ് തയ്യാറാക്കിയതെന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവ വിഭാഗത്തെ മുസ്ലിം വിഭാഗത്തിനെതിരാക്കാനും ക്ഷേത്ര കമ്മിറ്റികള്‍ ബി.ജെ.പിയും സംഘപരിവാറും നിയന്ത്രണത്തിലാക്കാന്‍ ശ്രമിക്കുന്നതായും ഇതിനെതിരെ ഇടപെടല്‍ വേണമെന്നും പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Keywords: CPM, Young women, Terrorism


COMMENTS