Well known journalist and writer KM Roy has passed away. He was 82 years old. Funeral will be held at 10.30 am tomorrow at Thevara St. Joseph Church
സ്വന്തം ലേഖകന്‍
കൊച്ചി: വിഖ്യാത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്ന കെ എം റോയ് അന്തരിച്ചു. 82 വയസായിരുന്നു. സംസ്കാരം സംസ്ഥാന ബഹുമതികളോടെ നാളെ രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ നടത്തും.
എല്ലാ അര്‍ത്ഥത്തിലും ബഹുമുഖ പ്രതിഭ തന്നെയായിരുന്നു കെ എം റോയ്. പ്രഭാഷകന്‍, നോവലിസ്റ്റ്, അദ്ധ്യാപകന്, പത്രപ്രവര്‍ത്തക യൂണിയന് നേതാവ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിച്ചിട്ടുണ്ട്.
മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായിരിക്കെയാണ് സജീവ പത്രപ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങിയത്.
നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്നത് പിന്‍തലമുറകള്‍ക്കു വ്യക്തമാക്കിക്കൊടുത്ത പത്രപ്രവര്‍ത്തകനായിരുന്നു. മുഖം നോക്കാതെ തന്നെ അദ്ദേഹം വാര്‍ത്തകള്‍ എഴുതിയിരുന്നു.
മംഗളം വാരികയില്‍ കാല് നൂറ്റാണ്ടിലധികമായി അദ്ദേഹം കൈകാര്യം ചെയ്തിരുന്ന 'ഇരുളും വെളിച്ചവും' എന്ന പംക്തി ലക്ഷക്കണക്കിന് വായനക്കാരെ ആകര്‍ഷിച്ചിരുന്നു. 'തുറന്ന മനസ്സോടെ' എന്ന പേരില്‍ മംഗളം ദിനപത്രത്തില്‍ പ്രതിവാര കോളവും, എഴുതിയിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പത്രങ്ങളിലും കോളങ്ങള്‍ എഴുതിയിരുന്നു.
എറണാകുളം മഹാരാജാസ് കോളേജില്‍ എം.എയ്ക്കു പഠിക്കുന്ന കാലത്ത്, 1961 ല്‍ കേരളപ്രകാശം എന്ന പത്രത്തില്‍ സഹപത്രാധിപരായി മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന്, ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.
ഇക്കണോമിക് ടൈംസ്, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ കോട്ടയത്ത് ദ ഹിന്ദു പത്രത്തിന്റെ റിപ്പോര്‍ട്ടറായി. 1978ല്‍ കൊച്ചിയില്‍ ദി ഹിന്ദുവിന്റെ ബ്യൂറോ ചീഫായി. പിന്നീട് യു.എന്‍.ഐ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. മത്തായി മാഞ്ഞൂരാനായിരുന്നു കെ.എം. റോയിയുടെ ഗുരുവും വഴികാട്ടിയും. മഹാരാജാസ് കോളജിലെ വിദ്യാഭ്യാസ കാലത്ത് കെ.എസ്.പി.യുടെ വിദ്യാര്‍ത്ഥിവിഭാഗം നേതാവായിരുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയന് പ്രസിഡന്റായി രണ്ടുവട്ടം തിരഞ്ഞെടുക്കപ്പെട്ടിട്ടു. ഇന്ത്യന്‍ ഫെഡറേഷന് ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചു.
1939ല്‍ എറണാകുളം കരീത്തറ വീട്ടില്‍ കെ.ആര്.മാത്യുവിന്റെയും ലുഥീനയുടെയും മകനായി ജനനം.
1987ല്‍ കോട്ടയത്തു മംഗളം ദിനപത്രത്തിന്റെ ജനറല്‍ എഡിറ്ററായി ചേര്‍ന്നു. മംഗളം ദിനപത്രത്തില്‍ നിന്ന് 2002ല്‍ വിരമിച്ചു.
1988-91 ല്‍ കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാനായിരുന്നു. അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗവുമായിരുന്നു.
പുസ്തകങ്ങള്‍: മോഹമെന്ന പക്ഷി, സ്വപ്ന എന്റെ ദു:ഖം, മനസ്സില്‍ എന്നും മഞ്ഞുകാലം, ഇരുളും വെളിച്ചവും (4 ഭാഗം), ആതോസ് മലയില്‍, കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാന്, പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, ഷിക്കാഗോയിലെ കഴുമരങ്ങള്‍, കറുത്ത പൂച്ചകള്‍, ചുവന്ന പൂച്ചകള്‍.
അവാര്‍ഡുകള്‍ : ശിവറാം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന് അവാര്‍ഡ്, സഹോദരന് അയ്യപ്പന് അവാര്‍ഡ്, റഹിം മേച്ചേരി അവാര്‍ഡ്, സി.പി. ശ്രീധരന് അവാര്‍ഡ്, കെ.സി.ബി.സി. അവാര്‍ഡ്, ഫൊക്കാന അവാര്‍ഡ്, ആള് ഇന്ത്യ കാത്തലിക് യൂണിയന് ലൈഫ് ടൈംഅവാര്‍ഡ്, കേസരി രാഷ്ട്രസേവാ പുരസ്കാരം.
Summary: Well known journalist and writer KM Roy has passed away. He was 82 years old. Funeral services will be held at 10.30 am tomorrow at Thevara St. Joseph Church Cemetery with state honors.
COMMENTS