VSSC cargo blocked incident
തിരുവനന്തപുരം: തുമ്പ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന കണ്ടെയ്‌നര്‍ വഴിയില്‍ തടയുകയും 10 ലക്ഷം രൂപ നോക്കുകൂലി ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ ലോക് ഡൗണ്‍ ലംഘനം, ഒദ്യോഗിക വാഹനം തടയല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കേസ്.
ട്രൈസോണിക് വിന്‍ഡ് ടണല്‍ സ്ഥാപിക്കാനുള്ളയന്ത്രഭാഗങ്ങളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യന്ത്രഭാഗങ്ങളിറക്കാന്‍ ടണ്ണിന് 2000 രൂപ നിരക്കില്‍ 10 ലക്ഷം രൂപയാണ് സ്ഥലവാസികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കാന്‍ 3 വിദഗ്ദ്ധ തൊഴിലാളികള്‍ മതിയെന്നും അവര്‍ സ്ഥലത്തുണ്ടെന്നും വി.എസ്.എസ്.സി അധികൃതര്‍ അറിയിച്ചു. വി.എസ്.എസ്.സി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും ബലപ്രയോഗത്തിലൂടെ വാഹനം കടത്തിവിടുകയുമായിരുന്നു.
Keywords: ISRO, Cargo, Blocked, Case
COMMENTS