Virat Kohli on Thursday announced he will step down as India''s T20 skipper after the T20 World Cup in UAE but will continue to lead Test and ODIs
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി : യുഎഇയിലും ഒമാനിലും ഒക്ടോബര്‍ 17 മുതല്‍ നടക്കാനിരിക്കുന്ന ഐസിസി ടി 20 ലോകകപ്പ് കഴിയുന്നതോടെ ട്വന്റി20 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോലി.
സ്ഥാനമൊഴിയുന്ന കാര്യം ട്വിറ്ററിലൂടെയാണ് കോലി അറിയിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും കോലി ക്യാപ്ടനായി തുടരും.
കോലി സ്ഥാനമൊഴിയുന്നതോടെ രോഹിത് ശര്‍മ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ ക്യാപ്ടനായി വരാനാണ് സാദ്ധ്യത. മുംബയ് ഇ്ന്ത്യന്‍സ് ക്യാപ്ടന്‍ എന്ന നിലയില്‍ രോഹിത് കാഴ്ചവയ്ക്കുന്ന മികച്ച പ്രകടനവും അദ്ദേഹത്തിനു തുണയാകുമെന്നാണ് കരുതുന്നത്.
'ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കഴിവിന്റെ പരമാവധി നയിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. സഹതാരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, സെലക്ഷന്‍ കമ്മിറ്റി, എന്റെ പരിശീലകര്‍, കൂടാതെ ഞങ്ങള്‍ വിജയിക്കണമെന്ന് പ്രാര്‍ത്ഥിച്ച ഓരോ ഇന്ത്യക്കാരും... ഇവരൊന്നുമില്ലാതെ എനിക്കു മുന്നോട്ടു പോകാനാവുമായിരുന്നില്ല.
'ജോലിഭാരം തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, കഴിഞ്ഞ എട്ടൊന്‍പതു വര്‍ഷങ്ങളില്‍ ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും സ്ഥിരമായി കളിക്കുന്നു. കഴിഞ്ഞ അഞ്ചാറു വര്‍ഷമായി സ്ഥിരമായി മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായി തുടരുന്നു. ജോലിഭാരം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയെ നയിക്കാന്‍ പൂര്‍ണ്ണമായി തയ്യാറാകാന്‍ സമയം വേണമെന്ന് എനിക്ക് തോന്നുന്നു. ട്വന്റി 20യില്‍ ക്യാപ്ടന്‍ എന്ന നിലയില്‍ ടീമിനു വേണ്ടി സാദ്ധ്യമായതെല്ലാം ചെയ്തു. ഇനിയും ബാറ്റ്‌സ്മാനായി ടീമില്‍ തുടരും.
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
തീര്‍ച്ചയായും, ഈ തീരുമാനത്തിലെത്താന്‍ ഒരുപാട് സമയമെടുത്തു. എന്റെ അടുത്ത ആളുകളുമായി ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ തീരുമാനം. നേതൃത്വ ഗ്രൂപ്പിലെ പ്രധാനികളായ രവി ഭായ്, രോഹിത് എന്നിവരുമായും സംസാരിച്ചശേഷമാണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്.
ബിസിസി ഐ സെക്രട്ടറി ജയ് ഷാ, ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി എന്നിവരോടും എല്ലാ സെലക്ടര്‍മാരോടും സംസാരിച്ചു. ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെയും ഇന്ത്യയെയും സേവിക്കുന്നത് തുടരും, എന്റെ കഴിവിന്റെ പരമാവധി, കോലി പ്രസ്താവനയില്‍ പറയുന്നു.
2017 ല്‍ എംഎസ് ധോണി സ്ഥാനമൊഴിഞ്ഞ ശേഷം ട്വന്റി 20യിലാണ് കോലി ക്യാപ്റ്റനായി ചുമതലയേറ്റത്. ഐസിസി ടി 20 ലോകകപ്പില്‍ കോലി ഇന്ത്യയെ നയിക്കുന്നത് ആദ്യമായാണ്. 2017 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലും 2019 ഐസിസി ലോകകപ്പിന്റെ സെമി ഫൈനലിലും അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്.
ടീമിനു വിജയങ്ങള്‍ സമ്മാനിക്കുന്ന ക്യാപ്ടനായി തുടരുമ്പോഴും പ്രധാന കിരീടങ്ങളൊന്നും നേടാന്‍ കോലിക്കു കഴിഞ്ഞിരുന്നുമില്ല. കോലി സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കുറച്ചു ദിവസമായി കേള്‍ക്കുന്നുണ്ടായിരുന്നു. ഇന്ന് അദ്ദേഹം തന്നെ രാജിക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു.
Summary: Virat Kohli on Thursday announced he will step down as India''s T20 skipper after the T20 World Cup in UAE but will continue to lead the side in ODIs and Test cricket, a decision that paves the way for Rohit Sharma to captain in the shortest format.
COMMENTS