Vellappalli Natesan about narcotic Jihad issue
ആലപ്പുഴ: രാജ്യത്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണെന്ന് കുറ്റപ്പെടുത്തി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
രാജ്യത്ത് ജനങ്ങളുടെ ഇല്ലായ്മ ചൂഷണം ചെയ്ത് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടത്തുന്നത് ക്രിസ്ത്യന്‍ മിഷണറിമാരാണെന്നും മുസ്ലിം വിഭാഗക്കാര്‍ അത്രയും മതപരിവര്‍ത്തനം നടത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ആരെയും എന്തും പറയാമെന്നുള്ള ലൈസന്‍സ് അല്ല വൈദിക പട്ടമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ക്രിസ്ത്യന്‍ വിഭാഗവും ഇത്തരത്തില്‍ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മുസ്ലിം വിഭാഗക്കാര്‍ മതപരിവര്‍ത്തനം നടത്തുന്നുണ്ടോ എന്ന കാര്യം സംശയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ സംഘടിത വോട്ട് ബാങ്കായി പ്രവര്‍ത്തിക്കുകയാണെന്നും അവര്‍ അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഖജനാവ് മുഴുവന്‍ ചോര്‍ത്തിക്കൊണ്ടുപോവുകയാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: Vellappalli Natesan, Narcotic Jihad,
COMMENTS