The Kerala State Committee meeting of the State Lorry Owners Federation has requested all motor vehicles, including lorries, to go on strike on 27th
പാലക്കാട്: ഈ മാസം 27ന് നടത്തുന്ന ഭാരത് ബന്ദില്‍ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മോട്ടോര്‍വാഹനങ്ങളും പണിമുടക്കണമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ കേരള സംസ്ഥാന കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു.
ഫെഡറേഷന്റെ പാലക്കാട്ട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ എസ് സുരേഷ് ബാബു അധ്യക്ഷതവഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി എം നന്ദകുമാര്‍, എസ് ഷിഹാബുദീന്‍, എച്ച് അബ്ദുള്‍ സലീം, രാജി ജോസഫ്, ജോസ് എന്‍ ജോര്‍ജ്, എം പത്മനാഭന്‍, എസ് മനോജ്, കെ രൂപേഷ്, കെ സന്തോഷ്, സി ജി ഹരിഹരന്‍, കെ കെ കൃഷ്ണദാസ്, എസ് ഭവദാസ് എന്നിവര്‍ സംസാരിച്ചു.
Kerala government is mulling reopening theatres and auditoriums
ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചിരുന്നു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു സമിതി പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, സെക്രട്ടറി എളമരം കരീം, കണ്‍വീനര്‍ കെ.പി. രാജേന്ദ്രന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.
രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാകും ഹര്‍ത്താല്‍ ആചരിക്കുക.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് സെപ്റ്റംബര്‍ 27 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.
Summary: The Kerala State Committee meeting of the State Lorry Owners Federation has requested all motor vehicles, including lorries, to go on strike during the Bharat Bandh to be held on the 27th of this month. State President KS Suresh Babu presided over the meeting of the federation at Palakkad.
COMMENTS