V.D Satheesan about Chief minister Pinarayi Vijayan
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തകാലത്തുണ്ടായ വര്‍ഗീയ പ്രശ്‌നം പരിഹരിക്കാന്‍ എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാമുദായിക പ്രശ്‌നം വലുതാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ വിഷയം നീണ്ടു പോകട്ടെ എന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ക്കൂടി നടക്കുന്ന വ്യാജ പ്രചാരണം അവസാനിപ്പിക്കാന്‍ നടപടി എടുക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ പൊലീസ് ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തരമായി സമുദായ നേതാക്കളുടെ യോഗം വിളിച്ച് പ്രശ്‌നം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D satheesan, Chief minister, Narcotic Jihad
COMMENTS