UDF Kerala protest today
തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഇന്ന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ധര്‍ണ്ണ. രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പിലാണ് ധര്‍ണ്ണ നടക്കുന്നത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിലെ ധര്‍ണ്ണ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.
പെട്രോള്‍ - ഡീസല്‍, പാചക വാതക വിലവര്‍ദ്ധന പിന്‍വലിക്കണം, പൊതുമേഖല സ്ഥാപനങ്ങളും മറ്റും കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം, അഴിമതിക്കേസുകളിലെ കുറ്റവാളികളെ സംരക്ഷിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ.
Keywords: UDF, Protest, Today, Ex Chief minister Oommen Cahandi
COMMENTS