Transport minister about school opening
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് സര്‍വീസ് ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്‌കൂള്‍ മാനേജ്‌മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് നിശ്ചിത ഫീസ് ഈടാക്കിക്കൊണ്ട് ബോണ്ട് സര്‍വീസ് ആരംഭിക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
കൂടുതല്‍ ബസുകള്‍ ആവശ്യമായി വരികയാണെങ്കില്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒക്ടോബര്‍ 20 ന് മുന്‍പ് വാഹനങ്ങളുടെ ക്ഷമതാ പരിശോധന പൂര്‍ത്തിയാക്കുമെന്നും അതിനായുള്ള മാര്‍ഗരേഖ പുറത്തിറക്കിയെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Transport minister, School opening, Bond service
COMMENTS