India won gold medal
ടോക്കിയോ: പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും നേട്ടം. പുരുഷന്മാരുടെ എസ്.എച്ച്1 മിക്‌സഡ് വിഭാഗം 50 മീറ്ററില്‍ ഇന്ത്യ സ്വര്‍ണ്ണം സ്വന്തമാക്കി. മനീഷ് നര്‍വാളാണ് ഇന്ത്യയ്ക്ക് സുവര്‍ണ നേട്ടം സമ്മാനിച്ചത്.
ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിങ്‌രാജ് അദാന വെളളിയും സ്വന്തമാക്കി. ഫൈനലില്‍ 218.2 പോയിന്റ് നേടിയാണ് മനീഷ് നര്‍വാള്‍ സ്വര്‍ണ്ണ മെഡല്‍ നേടിയത്.
ഇതോടെ പാരാലിമ്പിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുകയാണ്. നിലവില്‍ മൂന്നു സ്വര്‍ണ്ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പടെ 15 മെഡലുകള്‍ സ്വന്തമാക്കി ഇന്ത്യ 34 -ാം സ്ഥാനത്താണ്.
Keywords: Tokyo paralympics, Gold medal, India
COMMENTS