This is the third time that the Nipah virus has terrorized Kerala. What we need now is not fear, but courage to watch out for the spread of the virus
മൂന്നാം തവണയും കേരളത്തെ നിപാ വൈറസ് ഭീതിയിലാഴ്ത്തുകയാണ്. ഇപ്പോള്‍ നമുക്കു വേണ്ടത് ഭയമല്ല, സധൈര്യം വൈറസ് വ്യാപനമുണ്ടാകാതെ നോക്കുകയാണ്.
വ്യക്തിയില്‍ നിന്നു വ്യക്തിയിലേക്കു രോഗം പെട്ടെന്നു പകരാം. അതിനുള്ള സാധ്യത ഒഴിവാക്കിയാല്‍ തന്നെ രോഗത്തെ നമുക്ക് അനായാസം പിടിച്ചുകെട്ടാം.
എന്‍ 95 മാസ്‌ക് നിപാ വൈറസ് വ്യാപനത്തെയും തടയും. ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കണം.
നിപാ വൈറസ്
മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ആര്‍എന്‍എ. വൈറസാണ് നിപാ വൈറസ്. വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്ക് പകരാം. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം.
രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത് (ഇന്‍കുബേഷന്‍ പീരീഡ്) നാലു മുതല്‍ 14 ദിവസം വരെയാണ്. ചിലപ്പോള്‍ ഇത് 21 ദിവസം വരെയാകാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി വരാം.
ചിലരില്‍ രോഗലക്ഷണങ്ങള്‍ കണ്ട് ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്തിയേക്കാം. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയുണ്ട്. ശ്വാസകോശത്തേയും ബാധിക്കാം.
രോഗ സ്ഥിരീകരണം
രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനല്‍ ഫ്ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍, തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, ആര്‍ടിപിസിആര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.
മുന്‍കരുതല്‍
അസുഖം വന്ന ശേഷമുള്ള ചികിത്സ സങ്കീര്‍ണമാണ്. പ്രതിരോധമാണ് ഏറ്റവും പ്രധാനം. വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ തൊടാനോ കഴിക്കാനോ പാടില്ല.
രോഗം പകരാതിരിക്കാന്‍
* മാസ്‌ക് ഉപയോഗിക്കുക
* സാമൂഹിക അകലം പാലിക്കുക
* ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്‍ഡ് കഴുകുക.
* ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കിയാലും മതി.
* രോഗിയുമായി കുറഞ്ഞത് ഒരു മീറ്റര്‍ ദൂരം പാലിക്കുക. രോഗി കിടക്കുന്ന സ്ഥലത്തു നിന്ന് അകലം പാലിക്കുക.
* രോഗിയുടെ വ്യക്തിപരമായ സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുക.
ആശുപത്രികള്‍ ശ്രദ്ധിക്കേണ്ടത്
* ലക്ഷണങ്ങളുമായി വരുന്ന എല്ലാവരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
* രോഗം സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
* സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും എടുക്കുക
* രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.
സുരക്ഷാ രീതികള്‍
* ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കുക
* ചികിത്സയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി കൈകാര്യം ചെയ്യുക
* നിപാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകാതെ പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
* നിപാ വാര്‍ഡുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
* രണ്ട് രോഗികളുടെ കട്ടിലുകള്‍ക്കിടെ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
* രോഗമുണ്ടെന്ന് സംശയിക്കുന്നവരെ പോലും ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കണം.
Summary: This is the third time that the Nipah virus has terrorized Kerala. What we need now is not fear, but courage to watch out for the spread of the virus. The disease can spread quickly from person to person. We can easily catch the disease if we avoid the possibility of it. The N95 mask also prevents the spread of the Nipah virus. People with respiratory symptoms and those caring for them should wear an N95 mask.
COMMENTS