The Sree Padmanabha Swamy temple management committee said that the state government did not help to solve the serious financial crisis due to Covid
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കോവിഡ് നിമിത്തം ക്ഷേത്രത്തില്‍ ഭക്തര്‍ എത്താതായതിനെ തുടര്‍ന്നുണ്ടായ ഗുരുതര സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിച്ചില്ലെന്ന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം ഭരണ സമതി.
മുന്‍പൊരിക്കലുമില്ലാത്ത പ്രതിസന്ധിയാണുണ്ടായത്. ഇതു മറികടക്കാന്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമാണെന്ന് ഭരണസമിതി അദ്ധ്യക്ഷന്‍ ജസ്റ്റിസ് പി കൃഷ്ണകുമാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
കോടതി നിര്‍ദ്ദേശ പ്രകാരമുള്ള 11.7 കോടി രൂപ ക്ഷേത്രം സംസ്ഥാന സര്‍ക്കാരിന് നല്‌കേണ്ടതുണ്ട്. ഇത് എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കത്തുനല്കാനിരിക്കുകയാണ്.
ക്ഷേത്രത്തിന്റെ പേരിലെ സ്ഥിര നിക്ഷേപവും സേവിങ്‌സ് അക്കൗണ്ടിലെ പണവും കൊണ്ടാണ് ഇത്രകാലവും പിടിച്ചുനിന്നത്. ഈ പണവും തീരുകയാണ്.
ജീവനക്കാരുടെ ശമ്പളത്തിനും ക്ഷേത്രത്തിലെ ചെലവുകള്‍ക്കുമായി ഒരു മാസം ഒന്നേകാല്‍ കോടി രൂപ വേണം. ഇതിന്റെ പകുതി പോലും വരുമാനമില്ല.
തിരു കൊച്ചി ഹിന്ദുമത സ്ഥാപന നിയമ പ്രകാരം പ്രതിമാസം അമ്പതിനായിരം രൂപ കണക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രത്തിനു നല്കുന്നത്. ഈ തുക കൂട്ടണമെന്നും ക്ഷേത്രം ഭരണസമിതി ആവശ്യപ്പെടുന്നു.
ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ക്ഷേത്ര ട്രസ്റ്റും സംസ്ഥാന സര്‍ക്കാരും സഹായിച്ചാല്‍ മാത്രമേ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
49 വില്ലേജുകളിലായി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് ഭൂമിയുണ്ട്. ഇതില്‍ പലതും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുമുണ്ട്. ഇതിനു പ്രതിഫലമായി നല്കുന്ന തുക (തിരുപുവാര) പ്രതിമാസം 3199 േരൂപയാണ്. 1970-71 കാലത്ത് അന്നത്തെ തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടര്‍ നിശ്ചയിച്ചതാണ് ഈ തുക. ഇന്നും ഈ തുക തന്നെയാണ് സര്‍ക്കാര്‍ നല്കുന്നത്.
പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുമില്ല. ഈ തുക തമിഴ്‌നാട് ഇതിനകം പത്തിരട്ടി ഉയര്‍ത്തി. കേരളം നിഷേധാത്മക നിലപാട തുടര്‍ന്നാല്‍ ഹൈ കോടതിയെ സമീപിക്കാന്‍ ക്ഷേത്രം ഉപദേശക സമിതി തീരുമാനിച്ചിരിക്കുകയാണ്.
COMMENTS