The organs of Navis (25) who died at Ernakulam Rajagiri Hospital will be donated to eight people, Health Minister Veena George had informed
സ്വന്തം ലേഖകന്‍
കൊച്ചി: എറണാകുളം രാജഗിരി ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) അവയവങ്ങള്‍ എട്ടു പേര്‍ക്കു പുതുജീവന്‍ പകരും.
നേവിസിന്റെ ഹൃദയവും വഹിച്ചുകൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പുറപ്പെട്ട വിവരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറം ലോകത്തെ അറിയിക്കുകയായിരുന്നു.
ഹൃദയം എത്രയും വേഗം കോഴിക്കോട്ട് എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വച്ചുപിടിപ്പിക്കും. ഓരോ നിമിഷവും പ്രധാനമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കിയാണ് ഹൃദയം അതിവേഗം കോഴിക്കോട്ട് എത്തിക്കാന്‍ സൗകര്യമൊരുക്കിയത്. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ കടത്തി വിടണമെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് നേവിസ്. കോവിഡ് നിമിത്തം നാട്ടില്‍ നിന്ന് ഓണ്‍ലൈനായാണ് ക്ലാസ്.
കഴിഞ്ഞ 16ന് രാത്രിയുള്ള പഠനം കഴിഞ്ഞ് കിടന്ന നേവിസ് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസുകാരിയായ സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. ഉടന്‍ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതായിരുന്നു പ്രശ്‌നം.
നില മെച്ചപ്പെടാത്തതിനാല്‍ 20ന് എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഇതോടെ, നേവിസിന്റെ അച്ഛനും അമ്മയും അവയവദാനത്തിന് സ്വമേധയാ മുന്നോട്ട് വരികയായിരുന്നു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്.
ജീവിതത്തിലെ ഏറ്റവും വലിയ ദുര്‍ഘട സന്ധിയിലും അവയവദാനത്തിന് മുന്നോട്ടുവന്ന അച്ഛന്‍ സാജന്‍ മാത്യുവിനെയും അമ്മ ഷെറിനെയും സഹോദരങ്ങളെയും സര്‍ക്കാരിന്റെ എല്ലാ ആദരവും അറിയിക്കുന്നതായും മന്ത്രി വീണ പറഞ്ഞു.
COMMENTS