The fifth Test between India and England, scheduled to start in Manchester today, has been canceled
ലണ്ടന്‍ : മാഞ്ചസ്റ്ററില്‍ ഇന്ന് തുടങ്ങാനിരുന്ന ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് ക്രിക്കറ്റ് മത്സരം റദ്ദാക്കി. ഇരു ടീമുകള്‍ക്കും സൗകര്യപ്രദമായ മറ്റൊരു സമയത്ത് മത്സരം നടത്തുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുമെന്ന ആശങ്കയും ഐപിഎല്‍ മത്സരങ്ങള്‍ക്കുള്ള ഒരുക്കത്തിനു തടസ്സമാകുമെന്ന സംശയവുമാണ് കളി റദ്ദാക്കാന്‍ കാരണം.
ബിസിസിഐയുമായുള്ള മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കളി തുടങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുന്‍പ് റദ്ദാക്കിയതായി അറിയിപ്പു വന്നത്.
ഓവലിലെ തകര്‍പ്പന്‍ വിജയത്തിന് ശേഷം അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ത്യ 157 റണ്‍സിനാണ് വിജയിച്ചത്. ഫലത്തില്‍ ഇന്ത്യയെ പരമ്പരയില്‍ മുന്നില്‍ നിറുത്തി കളി റദ്ദാക്കുന്നതില്‍ ഇംഗ്‌ളീഷ് ടീമിന് മടിയുണ്ട്. ഇന്ത്യ പക്ഷേ, കളിക്കാന്‍ വിസമ്മതിച്ചതോടെ അഞ്ചാം മത്സരം തങ്ങള്‍ വിജയിച്ചതായി കണക്കാക്കുമെന്ന് ഇംഗ്‌ളണ്ട് ആദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് അവര്‍ നിലപാടുമാറ്റി.
ഹെഡ് കോച്ച് രവി ശാസ്ത്രി ഉള്‍പ്പെടെ സപ്പോര്‍ട്ട് സ്റ്റാഫിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശാസ്ത്രിയെ കൂടാതെ ബൗളിംഗ് കോച്ച് ഭരത് അരുണിനും ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധറിനും വൈറസ് ബാധിച്ചിരുന്നു.
അഞ്ചാം ടെസ്റ്റിന്റെ തലേന്ന്, ജൂനിയര്‍ ഫിസിയോ യോഗേഷ് പര്‍മാറിനും കോവിഡ് സ്ഥിരീകരിച്ചു. ഇതും കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന് ഇന്ത്യയെ പ്രേരിപ്പിച്ചു. സീനിയര്‍ താരങ്ങള്‍ കളിക്കാന്‍ വിമുഖത പ്രകടിപ്പിച്ചതും മത്സരം റദ്ദാക്കാന്‍ കാരണമായി.
ഇതിനിടെ, കളി നീട്ടിവയ്ക്കാന്‍ ഇംഗ്‌ളണ്ട് നീക്കം നടത്തി. പക്ഷേ, അടുത്ത ആഴ്ച ഐപിഎല്‍ ആരംഭിക്കാനിരിക്കെ, ബിസിസി ഐ അതിനോടു വിയോജിച്ചു. ഐപിഎല്‍ കഴിയുന്നതിനു പിന്നീലെ ട്വന്റി 20 ലോക കപ്പ് ആരംഭിക്കും. ഇതും മത്സരം റദ്ദാക്കാന്‍ കാരണമായി. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ ഫൈനല്‍. ഒക്ടോബര്‍ 17ന് ട്വന്റി 20 ലോക കപ്പ് മത്സരങ്ങള്‍ക്കു തുടക്കമാവും.
Summary: The fifth Test between India and England, scheduled to start in Manchester today, has been canceled. The England and Wales Cricket Board has announced that the match will be played at another time convenient to both teams.
COMMENTS