Taliban execute a child Afghanistan
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ക്രൂരത വര്‍ദ്ധിക്കുന്നു. പിതാവ് താലിബാന്‍ വിരുദ്ധ പ്രതിരോധ സേനാംഗമാണെന്ന സംശയത്തെത്തുടര്‍ന്ന് താലിബാന്‍ തീവ്രവാദികള്‍ ഒരു കുട്ടിയെ വധിച്ചു. പഞ്ച്ശീര്‍ ഒബ്‌സര്‍വര്‍ എന്ന മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മാധ്യമം പുറത്തുവിട്ട ദൃശ്യങ്ങളില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെയും സമീപത്തിരുന്നു കരയുന്ന മറ്റു മൂന്നു കുട്ടികളുമാണ് ഉള്ളത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ നഗര മധ്യത്തില്‍ താലിബാന്‍ ഒരു മൃതദേഹം കെട്ടിത്തൂക്കിയിരുന്നതും വാര്‍ത്തയായിരുന്നു.
നേരത്തെ അഫ്ഗാനിസ്ഥാനില്‍ കുറ്റവാളികളുടെ വധശിക്ഷയും അംഗവിച്ഛേദനവും തിരികെക്കൊണ്ടുവരുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.
Keywords: Taliban, Child, Afghanistan, Execute


COMMENTS