Thaliban claims to have captured Panjshir
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീര്‍ പ്രവിശ്യ പിടിച്ചെടുത്തെന്ന അവകാശവാദവുമായി താലിബാന്‍. പ്രതിരോധ സേനയുടെ കൈവശമുള്ള അവസാനത്തെ പ്രവിശ്യയും കൈവശപ്പെടുത്തിയെന്നാണ് താലിബാന്റെ അവകാശവാദം. പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ച്ശീര്‍ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിനു മുന്നില്‍ താലിബാന്‍ അംഗങ്ങള്‍ നില്‍ക്കുന്നതിന്റെ ചിത്രവും പ്രചരിക്കുന്നുണ്ട്. അതേസമയം പ്രതിരോധ സേനയിലെ പ്രധാനികള്‍ ഒളിവിലാണ്. താലിബാന് കീഴടങ്ങിയിട്ടില്ലെന്നും ശക്തമായ പോരാട്ടം തുടരുമെന്നുമാണ് ഇവരുമായി ബന്ധപ്പെട്ടുവരുന്ന റിപ്പോര്‍ട്ട്.
Keywords: Taliban, Capture, Panjshir
COMMENTS