Suresh Gopi M.P about salute issue
കോട്ടയം: സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി എം.പി. സല്യൂട്ട് വിഷയത്തില്‍ രാഷ്ട്രീയ വേര്‍തിരിവ് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ നിലവിലുള്ള സംവിധാനത്തെ അനുസരിച്ചേ മതിയാകൂയെന്നും അല്ലെങ്കില്‍ സല്യൂട്ട് എന്ന സംഗതിയേ നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പൊലീസുകാരനെക്കൊണ്ട് നിര്‍ബന്ധിച്ച് സല്യൂട്ട് അടിപ്പിച്ചത് വിവാദമായിരുന്നു.
പാലാ ബിഷപ് വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും ചില പ്രവര്‍ത്തനങ്ങളെ മാത്രമാണ് അദ്ദേഹം പരാമര്‍ശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങള്‍ അറിയേണ്ട കാര്യങ്ങളൊന്നും ബിഷപ്പുമായി സംസാരിച്ചിട്ടില്ലെന്നാണ് രൂക്ഷമായ ഭാഷയില്‍ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
Keywords: Suresh Gopi M.P, salute issue, Media
COMMENTS