Supreme court is against social media
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ശക്തമായ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ സമൂഹമാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായും ചില മാധ്യമങ്ങള്‍ വര്‍ഗീയ ചുവയോടെ വാര്‍ത്തകള്‍ നല്‍കുന്നതായും കോടതി ചൂണ്ടിക്കാട്ടി.
ആര്‍ക്കും വെബ് പോര്‍ട്ടലുകളും യൂട്യൂബ് ചാനലുകളും തുടങ്ങാമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും യാതൊരു ഉത്തരവാദിത്തവും ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
സാധാരണ ജനങ്ങളോടോ കോടതിയോടോ ഇത്തരം സമൂഹമാധ്യമങ്ങള്‍ യാതൊരു പ്രതിബന്ധതയും കാണിക്കുന്നില്ലെന്നും കരുത്തരായവരെ മാത്രമേ ഇവര്‍ കേള്‍ക്കുന്നുള്ളൂയെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇത്തരം മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നും കോടതി ആരാഞ്ഞു.
Keywords: Supreme court, Social media,
COMMENTS