Supreme court is against central government
ഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരിശോധിക്കുകയാണെന്നും കോടതിവിധികളെ ബഹുമാനിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് എന്‍.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
ട്രിബ്യൂണല്‍ പരിഷ്‌കരണ നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി നടപടി. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ ട്രിബ്യൂണലുകളിലെ ചെയര്‍മാന്റെയും അംഗങ്ങളുടെയും ഒഴിവുകള്‍ ഉടന്‍ നികത്താമെന്ന് സര്‍ക്കാര്‍ കോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ അത് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ട്രിബ്യൂണലുകളെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി. ഒരാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
Keywords: Supreme court, Central government, Tribunal reform act
COMMENTS