Supreme court allows Kerala to conduct plus one offline examination
പരീക്ഷ നടത്തുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദമായ സത്യവാങ്മൂലം കോടതി അംഗീകരിക്കുകയായിരുന്നു.
കോവിഡ് കാലത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ആദ്യം ഇതു പരിഗണിച്ച കോടതി പരീക്ഷ സ്റ്റേ ചെയ്യുകയും സക്കാരിനെ വിമര്‍ശിക്കുകയും വിശദീകരണം തേടുകയുമായിരുന്നു. സര്‍ക്കാരിന്റെ വിശദീകരണം അംഗീകരിച്ച കോടതി മറ്റു ഹര്‍ജികള്‍ തള്ളുകയായിരുന്നു.
ഒക്ടോബറില്‍ കോവിഡന്റെ മൂന്നാം തരംഗം ഉണ്ടാകുന്നതിന് മുന്‍പായി പരീക്ഷ പൂര്‍ത്തിയാക്കാനാവുമെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതും കഴിഞ്ഞ ദിവസം ഏഴു ലക്ഷം വിദ്യാര്‍ത്ഥികള്‍ ഓഫ്‌ലൈനായി നീറ്റ് പരീക്ഷ എഴുതിയതും കൂടി പരിഗണിച്ചാണ് കോടതി നടപടി.
Keywords: Supreme court, Plus one, Offline examination, covid
COMMENTS