Supreme court about padmanabha temple trust auditing
തിരുവനന്തപുരം: പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവു ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തെക്കൊണ്ട് അന്വേഷിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ചേര്‍ന്ന് ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്പനി വരവു ചെലവ് കണക്കുകള്‍ ഹാജരാക്കാന്‍ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്ര ഭരണസമിതിയുടെ നിയന്തണത്തിലല്ല തങ്ങളെന്ന് നിര്‍ദ്ദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ഓഡിറ്റിനുശേഷം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
Keywords: Supreme court, padmanabha temple trust auditing
COMMENTS