തിരുവനന്തപുരം : നിപ വൈറസ് ബാധയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ച...
തിരുവനന്തപുരം : നിപ വൈറസ് ബാധയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവ് റിസല്‍റ്റ് കിട്ടിയത്.
15 പേരുടെ പരിശോധനാ ഫലം കൂടി ഇന്നു രാവിലെ നെഗറ്റീവായിയിരുന്നു.
മൊത്തം 68 പേരാണ് നെഗറ്റീവായത്. 274 പേരാണ് ഇപ്പോള്‍ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 149 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
സമ്പര്‍ക്കപ്പട്ടികയിലുള്ള ഏഴു പേര്‍ക്കാണ് രോഗലക്ഷണമുള്ളത്. ഇതില്‍ ആരുടേയും ലക്ഷണങ്ങള്‍ തീവ്രമല്ല. എല്ലാവര്‍ക്കും ചെറിയ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളാണുള്ളതെന്നും മന്ത്രി അറിയിച്ചു.
ചാത്തമംഗലം പഞ്ചായത്തില്‍ മരിച്ച കുട്ടിയുടെ വീടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള കണ്ടൈന്‍മെന്റ് സോണിന്റെ പരിധിയില്‍ വരുന്ന എല്ലാ വാര്‍ഡുകളിലും വീടു തോറും സര്‍വേ നടത്തി.
അസ്വാഭാവികമായ മരണങ്ങളോ അസ്വാഭാവികമായ പനിയോ ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടില്ല എന്നത് നല്ല സൂചനയാണ്.
COMMENTS