Seriel actress's palliyodam photoshoot
പത്തനംതിട്ട: പള്ളിയോടത്തില്‍ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തില്‍ സീരിയല്‍ നടി നിമിഷ ബിജോയിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. പള്ളിയോടത്തില്‍ സ്ത്രീകള്‍ കയറാന്‍ പാടില്ലെന്ന ആചാരം ലംഘിച്ചുവെന്ന് കാട്ടി പള്ളിയോടസംഘം നല്‍കിയ പരാതിയിലാണ് നടപടി.
പാദരക്ഷകള്‍ ഇട്ട് പള്ളിയോടത്തില്‍ കയറാന്‍ പാടില്ലെന്നും ആചാരമുണ്ട്. ഓതറ പുതുക്കുളങ്ങര പള്ളിയോടത്തില്‍ കയറി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത്. തുടര്‍ന്ന് നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു.
Keywords: Palliyodam, Photoshoot, Arrest, Actress
COMMENTS