It was decided at the Covid review meeting to open schools in Kerala from November 1. Classes one to seven and 10th and 12th will start from November
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.
ഒന്നു മുതല്‍ ഏഴ് വരെയും 10, 12 ക്ലാസുകളും നവംബര്‍ ഒന്നു മുതല്‍ തുടങ്ങാനാണ് തീരുമാനം. നവംബര്‍ 15 മുതല്‍ എല്ലാ ക്ലാസുകളും തുടങ്ങാന്‍ തയ്യാറെടുപ്പ് നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശിച്ചു.
ആദ്യം പ്രൈമറി ക്ലാസുകള്‍ തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്ത യോഗം ചേര്‍ന്ന് സ്കൂളുകള്‍ തുറക്കുന്നതിനു തയ്യാറെടുപ്പ് നടത്തണം.
രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍ സ്കൂളുകളില്‍ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. വാഹനങ്ങളില്‍ കുട്ടികളെ എത്തിക്കുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യും. സ്കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം. കുട്ടികള്‍ക്ക് പ്രത്യേക മാസ്കുകള്‍ തയ്യാറാക്കണം. മാസ്കുകള്‍ സ്കൂളുകളിലും കരുതണം.
കോളേജ് തലത്തില്‍ വാക്സിനേഷന് സ്വീകരിച്ച വിദ്യാര്‍ഥികളുടെയും ക്ലാസുകള്‍ ഒക്ടോബര്‍ 18 മുതല്‍ ആരംഭിക്കും.
* പ്രതിവാര ഇന്ഫക്ഷന് റേഷ്യോ 10 ല്‍ കൂടുതലുള്ള വാര്‍ഡുകള്‍ അടച്ചിടും.
* സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും.
* സര്‍ക്കാര്‍ / സ്വകാര്യ ആശുപത്രികളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അടിയന്തര ഘട്ടങ്ങളില്‍ മാത്രമാവും ആന്റിജന്‍ പരിശോധന.
* 65 വയസ്സിനു മുകളിലുള്ള വാക്സിന് സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിന് നല്കാന് പ്രത്യേക യജ്ഞം.
Summary: It was decided at the Covid review meeting to open schools in Kerala from November 1. Classes one to seven and 10th and 12th will start from November 1.
COMMENTS