The Supreme Court has stayed the Plus One examination in Kerala for a week in the wake of the Covid 19 virus spread
ന്യൂഡല്‍ഹി: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്ലസ് വണ്‍ പരീക്ഷ സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. പരീക്ഷ നടത്തുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാമെന്ന് കേരളം കോടതിയെ അറിയിച്ചു.
കേരളത്തില്‍ പരീക്ഷ നടത്താനുള്ള സാഹചര്യമല്ല ഇപ്പോഴെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഈ മാസം 13 വരെ പരീക്ഷ നടത്തുന്നത് കോടതി വിലക്കിയത്.
ഭീതിജനകമാണ് കേരളത്തിലെ കോവിഡ് സാഹചര്യമെന്ന് ജസ്റ്റിസ് എഎന്‍ ഖാന്‍വിക്കറിന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ രോഗ വ്യാപനം വിലയിരുത്തിയല്ല പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
പ്ലസ് വണ്‍ പരീക്ഷ തിങ്കളാഴ്ചയായിരുന്നു തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഇതിനു മുന്നോടിയായുള്ള മോഡല്‍ പരീക്ഷ ഇന്ന് അവസാനിച്ചു.
കേസ് ഈ മാസം 13ന് വീണ്ടും പരിഗണിക്കും. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കോവിഡ് കാലത്തെ പരീക്ഷ മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി റസൂല്‍ ഷാനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹെക്കോടതി ഇതുസംബന്ധിച്ച ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഷാന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Summary: The Supreme Court has stayed the Plus One examination in Kerala for a week in the wake of the Covid 19 virus spread. Kerala told the court that it would reply within a week. The court observed that the situation was not conducive for conducting the examination in Kerala and banned the examination till the 13th of this month.
COMMENTS