S.A Chndrasekhar about political party
ചെന്നൈ: മകനു വേണ്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് തുടക്കംകുറിച്ചതെന്ന് വ്യക്തമാക്കി നടന് വിജയ്യുടെ പിതാവ് എസ്.എ ചന്ദ്രശേഖരന്. രാഷ്ട്രീയത്തില്‍ വിജയിന് ഒരു അടിത്തറ ഉണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്നും ഒന്നും തന്റെ നേട്ടത്തിനു വേണ്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി പിരിച്ചു വിട്ടുവെന്നും നിലവില്‍ വിജയ് സിനിമ ആസ്വദിക്കട്ടെയെന്നും രാഷ്ട്രീയത്തിലേക്ക് വരണമെന്ന് താന്‍ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പേരോ ചിത്രമോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിജയ് മാതാപിതാക്കള്‍ക്കും മറ്റ് ഒന്‍പത് പേര്‍ക്കുമെതിരെ കോടതിയെ സമീപിച്ചിരുന്നു.
അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ ചിത്രവും കൊടിയും ഉപയോഗിക്കാന്‍ വിജയ് അനുമതി നല്‍കിയിരുന്നു. കോടതി കേസ് ഒക്ടോബര്‍ 29 ന് പരിഗണിക്കും.
Keywords: Vijay, political part, S.A Chndrasekhar
COMMENTS