Religious leaders meeting today
തിരുവനന്തപുരം: കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് ബാവയുടെ അദ്ധ്യക്ഷതയില്‍ വിവിധ മതനേതാക്കളുടെ യോഗം ഇന്ന് നടക്കും. പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് നടപടി.
പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുക, സാമുദായിക സൗഹൃദ അന്തരീക്ഷം പുന:സ്ഥാപിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. വിവിധ മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു മത നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടാല്‍ സഹകരിക്കുമെന്ന് പ്രതിപക്ഷം നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് മതമേലധ്യക്ഷന്മാരുടെ യോഗം നടക്കുന്നത്. ഇന്നു വൈകിട്ട് മൂന്നരയ്ക്കാണ് യോഗം നടക്കുന്നത്.
Keywords: Religious leaders meet, Today, Pala bishop's remark
COMMENTS