Ravi Shastri, head coach of the Indian cricket team touring England, has been diagnosed with the Covid-19 virus positive, the BCCI said in statement
ലണ്ടന്‍ : ഇംഗ്‌ളണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന കോച്ച് രവി ശാസ്ത്രി കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ചു.
ശാസ്ത്രിയും മറ്റ് മൂന്ന് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളും 'മുന്‍കരുതല്‍ നടപടിയായി' ക്വാറന്റൈനിലാണെന്ന് ബിസിസിഐ ഞായറാഴ്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോതെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ എന്നിവരാണ് ക്വാറന്റൈനില്‍ പോയ മറ്റ് അംഗങ്ങള്‍.
ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് എല്ലാവരും വിധേയരായി. ഇവര്‍ ഹോട്ടിലില്‍ തന്നെ തുടരും. മെഡിക്കല്‍ ടീമില്‍ നിന്ന് സ്ഥിരീകരണം ലഭിക്കുന്നതുവരെ ഇന്ത്യന്‍ ടീം അംഗങ്ങളോടൊപ്പം ഇടപഴകരുതെന്ന് ഇവരോടു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ശാസ്ത്രിക്കു കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ടീം അംഗങ്ങളെയും രാത്രിയിലും രാവിലെയും പരിശോധനയ്ക്കു വിധേയരാക്കി. എല്ലാവരും നെഗറ്റീവായതിനാല്‍ ഓവലില്‍ നാലാം ടെറ്റിന്റെ നാലാം ദിനത്തില്‍ കളി തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
Summary: Ravi Shastri, head coach of the Indian cricket team touring England, has been diagnosed with the Covid-19 virus positive. The BCCI said in a statement on Sunday that Shastri and three other support staff members were on quarantine as a "precautionary measure".
COMMENTS