KPCC secretary PS Prashant, who was expelled from the Congress party a few days ago, has joined the CPM
തിരുവനന്തപുരം : ഏതാനും ദിവസം മുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് സിപിഎമില്‍ ചേര്‍ന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാടു നിന്നു മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു പ്രശാന്ത്.
കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിസിസി അധ്യക്ഷ പട്ടികയ്‌ക്കെതിരേ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ നിന്ന് പ്രശാന്തിനെ പുറത്താക്കിയത്.
സിപിഎം ആക്ടിംഗ് സെക്രട്ടറി വിജയരാഘവനാണ് പ്രശാന്തിന്റെ പാര്‍ട്ടി പ്രവേശം വാര്‍ത്താസമ്മേളത്തിനിടെ പ്രഖ്യാപിച്ചത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും പുതിയ ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് പ്രശാന്ത് ഉന്നയിച്ചത്. ഇതോടെയാണ് അദ്ദേഹത്തെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്. തന്നെ തോല്‍പ്പിക്കാന്‍ പാലോട് രവി പരസ്യമായി ഇടപെട്ടുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.
നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇടതുപക്ഷത്തേക്ക് വരാന്‍ പ്രശാന്തിന്റെ സിപിഎം പ്രവേശം സഹായകമാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
മനസ്സമാധാനവും സുരക്ഷിതത്വവുമാണ് രാഷ്ട്രീയ പ്രവര്‍ത്തകന് വേണ്ടത്. അതു മാത്രം ആഗ്രഹിച്ചാണ് ഒരുപാധിയുമില്ലാതെ സിപിഎമ്മിലേക്കെത്തിയതെന്നും പ്രശാന്ത് പറഞ്ഞു.
കോണ്‍ഗ്രസില്‍ അച്ചടക്കമില്ല. ഹൈക്കമാന്‍ഡ് പോലും ജനാധിപത്യപരമായല്ല പ്രവര്‍ത്തിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പോലും സാദ്ധ്യമാകാത്ത തരത്തിലാണ് കോണ്‍ഗ്രസിലെ സ്ഥിതിയെന്നും പ്രശാന്ത് പറഞ്ഞു.
Summary: Former KPCC secretary PS Prashant, who was expelled from the Congress party a few days ago, has joined the CPM. Prashant was the Congress candidate who contested from Nedumangad in the recent assembly elections. Prashant was expelled from the Congress after he criticized the list of DCC chairpersons announced by the Congress party.
COMMENTS