Porn film case: Bail for Raj Kundra
മുംബൈ: നീലച്ചിത്ര നിര്‍മ്മാണ കേസില്‍ നടി ശില്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചു. രാജ് കുന്ദ്ര ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെയാണ് കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ഈടിന്മേലാണ് ജാമ്യം.
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും തന്നെ ബലിയാടാക്കുകയായിരുന്നെന്നും കാട്ടിയാണ് കുന്ദ്ര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ജൂലായിലാണ് നിലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തി കുന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. അതേസമയം താന്‍ അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും കലാമൂല്യമുള്ള രതിചിത്രങ്ങളുടെ വിതരണത്തിനുവേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ ഒരുക്കുകമാത്രമാണ് ചെയ്തതെന്നും കുന്ദ്ര കോടതിയെ ബോധിപ്പിച്ചു.
Keywords: Porn Film case, Raj Kundra, Bail, Court
 

 
							     
							     
							     
							    
 
 
 
 
 
COMMENTS