Pay commission recommendation
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രിക്ക് ശുപാര്‍ശ. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ല്‍ നിന്ന് 57 ആക്കണമെന്ന് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി.
പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കണമെന്നും പ്രവര്‍ത്തി സമയം രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. അതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ലീവുകളുടെ എണ്ണം നിജപ്പെടുത്തണമെന്നും അവധി ദിവസങ്ങള്‍ കുറയ്ക്കണമെന്നും വര്‍ക്ക് ഫ്രം ഹോം പരിഗണിക്കണമെന്നും ശുപാര്‍ശയിലുണ്ട്.
ആശ്രിത നിയമനം ഒഴിവാക്കണമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ശുപാര്‍ശ. പൊതു ഉദ്യോഗാര്‍ത്ഥികളുടെ അവസരം ആശ്രിതനിയമനം മൂലം കുറയുന്നുവെന്നും അതിനാല്‍ അത് ഒഴിവാക്കണമെന്നും ആസ്രിതര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.
എയ്ഡഡ് കോളേജ്, സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തില്‍ സുതാര്യത വേണമെന്നും ശുപാര്‍ശയിലുണ്ട്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് ഈ ശുപാര്‍ശകളില്‍ ഭൂരിഭാഗവും നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. നടപ്പാക്കാന്‍ ശ്രമിച്ചാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.
Keywords: Pay commission, recommendations,
COMMENTS