Painless and silent kidney damage has been found to affect a large segment of Covid-19 survivors
എം രാഖി
ന്യുയോര്‍ക് : കൊറോണ വൈറസ് വിതയ്ക്കുന്ന ഗുരുതര ഭവിഷ്യത്തുകളെക്കുറിച്ചു ഞെട്ടുക്കുന്ന പുതിയ ചില കണ്ടെത്തലുകള്‍ കൂടി.
വേദനയില്ലാത്തതും നിശബ്ദവുമായ വൃക്ക തകരാറുകള്‍ കോവിഡ് -19 നെ അതിജീവിച്ചവരില്‍ വലിയൊരു വിഭാഗത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു.
നേരത്തേ വൃക്കസംബന്ധമായ പ്രശ്‌നങ്ങളില്ലാത്തവര്‍ക്കു പോലും രോഗം റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കന്‍ സൊസൈറ്റി ഒഫ് നെഫ്രോളജി ജേണലില്‍ വന്ന റിപ്പോര്‍ട്ട് ഡോക്ടര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ വേണമെന്ന് അടിവരയിടുന്നു.
കൊറോണ വൈറസ് ബാധിച്ചു വീട്ടില്‍ തന്നെ കഴിഞ്ഞു സുഖം പ്രാപിച്ചവരിലാണ് വൃക്കത്തകരാര്‍ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത്. കാര്യമായ ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വന്നുപോയവരില്‍ പോലും ഈ അവസ്ഥ സംഭവിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
കോവിഡ് ഗുരുതരമായി ബാധിക്കാതിരുന്ന പതിനായിരത്തില്‍ എട്ടു പേര്‍ക്ക് ഡയാലിസിസ് അല്ലെങ്കില്‍ വൃക്ക മാറ്റിവയ്ക്കല്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇതൊരു ചെറിയ സംഖ്യയല്ലെന്നും ഇത്രയേറെ വൃക്കരോഗികള്‍ ഉണ്ടാകുന്നത് ചികിത്സ പോലും ബുദ്ധിമുട്ടിലാക്കുമെന്നും മിസോറിയിലെ ലൂയിസ് ഹെല്‍ത്ത് കെയര്‍ സിസ്റ്റം വെറ്ററന്‍സ് അഫയേഴ്‌സ് സെന്റ് ക്ലിനിക്കല്‍ എപ്പിഡെമിയോളജി സെന്റര്‍ ഡയറക്ടര്‍ സിയാദ് അല്‍-അലി പറഞ്ഞു.
പഠനത്തിന് നേതൃത്വം നല്‍കിയ അല്‍-അലിയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും വെറ്ററന്‍സ് ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനില്‍ നിന്നുള്ള പതിവ് പരിചരണ സമയത്ത് ശേഖരിച്ച വിവരങ്ങള്‍ പഠനവിധേയമാക്കുകയായിരുന്നു. ഹൃദയം, കരള്‍, വൃക്ക എന്നിവയ്ക്കു തകരാറ്, വിഷാദം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ്, ശ്വസന ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്കും കൊറോണ വൈറസ് കാരണമാകുന്നതായി കണ്ടെത്തിയിരുന്നു.
'വൃക്കരോഗം തീര്‍ത്തും നിശബ്ദമായാണ് വരുന്നത്. വേദനയോ മറ്റേതെങ്കിലും ലക്ഷണങ്ങളോ പ്രകടമാക്കുന്നില്ല, ഡോ. അല്‍-അലി പറഞ്ഞു.
വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന കോവിഡ് ബാധിതരില്‍ ആറുമാസത്തിനുള്ളില്‍ 23 ശതമാനം വൃക്കസംബന്ധമായ അപകടസാധ്യത വര്‍ദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
കോവിഡ് അതിജീവിച്ചവരെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍സാദ്ധ്യത മുന്‍കൂട്ടിക്കണ്ട് ചികിത്സ നടത്തണമെന്നും അല്‍-അലി പറയുന്നു.
Summary: Here are some shocking new discoveries about the serious consequences of sowing the corona virus. Painless and silent kidney damage has been found to affect a large segment of Covid-19 survivors.
COMMENTS