Padmanabha swamy temple trust in supreme court
ന്യൂഡല്‍ഹി: പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നും ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചു.
ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവ് - ചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ മറ്റൊരു സ്ഥാപനത്തിനെക്കൊണ്ട് ഓഡിറ്റ് ചെയ്യിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ക്ഷേത്ര ഭരണസമിതിയും ഉപദേശക സമിതിയും ചേര്‍ന്ന് ഒരു സ്വകാര്യ കമ്പനിയെ ഓഡിറ്റിങ്ങിന് നിയോഗിച്ചിരുന്നു. ഈ കമ്പനി വരവ് - ചെലവ് കണക്ക് ഹാജരാക്കാന്‍ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ട്രസ്റ്റ് സുപ്രീംകോടതിയെ തന്നെ സമീപിക്കുകയായിരുന്നു.
Keywords: Supreme court, Padmanabha swamy temple trust, Audit
COMMENTS