V.D Satheesan about narcotic jihad issue
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദം കോണ്‍ഗ്രസ് ഇടപെട്ടതുകൊണ്ടാണ് അയഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്താല്‍ പ്രതിപക്ഷം സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാമ്പസില്‍ യുവതികളെ ലക്ഷ്യംവച്ച് തീവ്രവാദം പ്രചരിപ്പിക്കുന്നു എന്ന സി.പി.എമ്മിന്റെ റിപ്പോര്‍ട്ട് ഏത് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും പാലാ ബിഷപ്പ് ഉന്നയിച്ച വിഷയത്തില്‍ മുതലെടുപ്പ് നടത്താന്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വി.എന്‍ വാസവന്‍ പാല ബിഷപ്പിനെ സന്ദര്‍ശിച്ചതില്‍ യാതൊരു തെറ്റുമില്ലെന്നും സമൂഹമാധ്യമങ്ങള്‍ വഴി സമൂഹത്തില്‍ ഭിന്നത വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
COMMENTS