N.S.S about narcotic jihad remark
കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്ന ഭീകരവാദ പ്രവര്‍ത്തനം നാട്ടില്‍ പലയിടത്തും നടന്നുവരുന്നെന്നും ഇതിന് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പരിവേഷം നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇത്തരം രാജ്യദ്രോഹപരമായ പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തി ഇല്ലാതാകേണ്ട കടമ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതവിദ്വേഷവും വിഭാഗീയതയും വളര്‍ത്തി രാജ്യത്തെ തന്നെ അപകടത്തിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകളെ ഇല്ലാതാക്കാന്‍ ജാതിമതഭേദമന്യേ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: N.S.S, Narcotic Jihad, Government
COMMENTS