പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടി പരിധിയിലാക്കിയില്ല, ഓണ്‍ ലൈന്‍ ഭക്ഷണത്തിന് നികുതി, പുതിയൊരു സെസ് കൂടി

The 45th GST Council meeting chaired by Union Finance Minister Nirmala Sitharaman decided that petroleum products should not be included in the GST


ന്യൂസ് ഡെസ്‌ക്

ലക്‌നൗ : പെട്രോളിയം ഉത്പന്നങ്ങളെ തത്കാലം ജി എസ് ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.

പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ എതിര്‍ നിലപാടെടുത്തു. ഇൗ വിഷയത്തില്‍ വോട്ടെടുപ്പിലേക്കു പോകാന്‍ കേന്ദ്രം താല്‍പ്പര്യപ്പെട്ടില്ല. 

ഇതേസമയം, സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടപരിഹാരം നല്‍കുന്നതിന് കേന്ദ്രം എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിന് സെസ് ഏര്‍പ്പെടുത്തുമെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു. 2022 ജൂണില്‍ നിലവില്‍ വരുന്ന പുതിയ സെസ് 2026 മാര്‍ച്ചുവരെ തുടരും.

ജിഎസ്ടി നടപ്പാക്കലിനെത്തുടര്‍ന്നുള്ള വരുമാനനഷ്ടം നികത്തുന്നതിന് കേന്ദ്രം നല്‍കുന്ന നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേക്കുകൂടി നീട്ടണമെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ മറ്റു സംസ്ഥാനങ്ങളും പിന്തുണച്ചു. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്ന് കേന്ദ്രം അറിയിച്ചു.

നികുതിനിരക്കുകള്‍ യുക്തിസഹമാക്കുന്നതിന് പുതിയൊരു മന്ത്രിതല സമിതിക്ക് രൂപം നല്‍കി. രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. ഇ- വേ ബില്‍, ഫാസ് ടാഗ് എന്നിവയുടെ പോരായ്മകള്‍ പരിഹരിക്കുന്നതിന് മറ്റൊരു സമിതിക്കും രൂപം നല്‍കി.

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള ഭക്ഷണ വിതരണം ജി.എസ്ടി പരിധിയില്‍ ആക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. 2022 ജനുവരി ഒന്ന് മുതല്‍ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജി.എസ്. ടി ഈടാക്കും. ആപ്പുകളില്‍ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലില്‍ നല്‍കുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജി.എസ്.ടിയായിരിക്കും ഓണ്‍ലൈന്‍ ഭക്ഷണത്തിനും ഈടാക്കുക. 

കാന്‍സര്‍ മരുന്നുകളുടെ ജി.എസ്ടി കുറയ്ക്കും. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നുകളെ ജിഎസ്ടി പരിധിയില്‍ നിന്ന് ഒഴിവാക്കി. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന 18 കോടിയോളം രൂപ വില വരുന്ന സോള്‍ജന്‍സിമ, വില്‍റ്റെസ്റ്റോ മരുന്നുകളെയാണ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്. 

കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളുടെ ജിഎസ്ടി ഇളവ് ഈ വര്‍ഷം ഡിസംബര്‍ 31 വരെ തുടരും. കൂടുതല്‍ മരുന്നുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. 

Summary: The 45th GST Council meeting chaired by Union Finance Minister Nirmala Sitharaman decided that petroleum products should not be included in the GST for the time being.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11029,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടി പരിധിയിലാക്കിയില്ല, ഓണ്‍ ലൈന്‍ ഭക്ഷണത്തിന് നികുതി, പുതിയൊരു സെസ് കൂടി
പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടി പരിധിയിലാക്കിയില്ല, ഓണ്‍ ലൈന്‍ ഭക്ഷണത്തിന് നികുതി, പുതിയൊരു സെസ് കൂടി
The 45th GST Council meeting chaired by Union Finance Minister Nirmala Sitharaman decided that petroleum products should not be included in the GST
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1NQkkgpRPrOk19pppzqAFftQdsoyMBCr70L3xE7b5ge9kRSHm-d5zblYC0bOxH4bATZGQJ9sEcuLqgSQcRyV92wnxzZTkgJFOvtRmqdONIFoPoz1aptKzLJMDONK7FIm-36L1Y3iKzgts/s320/gst.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1NQkkgpRPrOk19pppzqAFftQdsoyMBCr70L3xE7b5ge9kRSHm-d5zblYC0bOxH4bATZGQJ9sEcuLqgSQcRyV92wnxzZTkgJFOvtRmqdONIFoPoz1aptKzLJMDONK7FIm-36L1Y3iKzgts/s72-c/gst.png
www.vyganews.com
https://www.vyganews.com/2021/09/no-gst-for-petroleum-products.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2021/09/no-gst-for-petroleum-products.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy