The Nipah virus infection was confirmed in a 12-year-old boy who died in Kozhikode this morning. The health department convened a meeting on Saturday
സ്വന്തം ലേഖകന്‍
കോഴിക്കോട് : കേരളത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും നിപ വൈറശ് ബാധിച്ചു മരണം. കോഴിക്കോട്ട് ഇന്നു രാവിലെ മരിച്ച 12 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു.
കുട്ടിയില്‍ നിന്നെടുത്ത സാമ്പിള്‍ പരിശോധിച്ചതിന്റെ ഫലം ശനിയാഴ്ച രാത്രി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചിരുന്നു.
കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
കുട്ടിയുമായി അടുത്ത് ഇടപെട്ട ആര്‍ക്കും ഇതുവരെ രോഗലക്ഷണമില്ല. വൈറസ് ബാധ റിപ്പോര്‍ട്ടുചെയ്ത പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചു.
കുട്ടിയുടെ രക്ഷിതാക്കളും അടുത്ത് ഇടപെട്ട ബന്ധുക്കളും അയല്‍വാസികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.
പുണെയില്‍ നിന്നുള്ള ഫലം ലഭിച്ച ഉടന്‍ ശനിയാഴ്ച രാത്രിതന്നെ ആരോഗ്യ വകുപ്പ് ഉന്നതതലയോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.
കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കി. കോഴിക്കോടിനു പുറമെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്കി. ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു.
പനി കുറയാത്തതിനെ തുടര്‍ന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുട്ടി അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും സ്ഥിരീകരിച്ചിരുന്നു. രാത്രിയോടെ നില വഷളാവുകയും പുലര്‍ച്ചെ 4.45 ന് മരണം സംഭവിക്കുകയും ചെയ്തു.
Summary: The Nipah virus infection was confirmed in a 12-year-old boy who died in Kozhikode this morning. The health department convened a meeting on Saturday night after receiving the results from the Pune Institute of Virology Institute. Health Minister Veena George said all three samples of the baby were found positive.
COMMENTS