Charge sheet against Raj Kundra
മുംബൈ: വ്യവസായി രാജ് കുന്ദ്ര മുഖ്യപ്രതിയായ നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മുംബൈ പൊലീസ്. 1500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. സാങ്കേതിക പരിശോധനകളില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നും രാജ് കുന്ദ്രയ്‌ക്കെതിരെ തെളിവുകള്‍ ലഭിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പൊലീസ് വിശദീകരിക്കുന്നത്.
ഭാര്യയും നടിയുമായ ശില്പ ഷെട്ടി, നടി ഷെര്‍ലിന്‍ ചോപ്ര എന്നിവരുള്‍പ്പടെ 43 സാക്ഷികളുടെ മൊഴികളാണ് രാജ് കുന്ദ്രയ്‌ക്കെതിരെ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ രണ്ടു പ്രതികളെ പിടികൂടാനുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
പ്രതികള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന, സിനിമകളില്‍ അവസരം കിട്ടാന്‍ കാത്തിരിക്കുന്ന യുവതികളെ നീലച്ചിത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നും അതുവഴി അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
റാക്കറ്റില്‍ കുടുങ്ങിയ യുവതികള്‍ക്ക് യാതൊരു പ്രതിഫലവും നല്‍കിയില്ലെന്നും അന്വേഷണം ആരംഭിച്ചപ്പോള്‍ നിര്‍ണ്ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
Keywords: Crime branch, Charge sheet, Raj Kundra
COMMENTS