Mullah Abdul Ghani Baradar, a terrorist who was once jailed by the United States, will lead the new government in Afghanistan
കാബൂള്‍ : ഒരിക്കല്‍ അമേരിക്ക തലയ്ക്കു വിലയിടുകയും അറസ്റ്റുചെയ്തു ജയിലിലടച്ച ശേഷം തുറന്നുവിടുകയും ചെയ്ത ഭീകരന്‍ മുല്ല അബ്ദുള്‍ ഗനി ബറാദര്‍ അഫ്ഗാനിസ്ഥാനിലെ പുതിയ സര്‍ക്കാരിനെ നയിക്കും. പുതിയ സര്‍ക്കാരിനെ സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടായേക്കും.
ഭീകര സംഘടനയുടെ സ്ഥാപനകന്‍ മുല്ല ഒമറിന്റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബ്, ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിവര്‍ സര്‍ക്കാരില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുമെന്നും താലിബാന്‍ വ്യക്തമാക്കി.
താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 1994 മുതല്‍ നേതൃത്വം നല്‍കിയ നാലു പേരില്‍ ഒരാളാണ് അബ്ദുല്‍ ഗനി ബറാദര്‍.
ഹബീബത്തുല്ല അഖുന്ദ് സാദ താലിബാന്റെ പരമോന്നത നേതാവായി തുടരും. അഖുന്ദ് സാദ പിന്നണിയില്‍ നിന്നപ്പോഴെല്ലാം താലിബാന്റെ രാഷ്ട്രീയ മുഖമായി രംഗതത്തുവന്നിട്ടുള്ളത് അബ്ദുല്‍ ഗനി ബറാദര്‍ ആയിരുന്നു.
കുറച്ചുകാലമായി ദോഹ കേന്ദ്രീകരിച്ചായിരുന്നു ബറാദര്‍ പ്രവര്‍ത്തിച്ചിരുന്നത്. താലിബാന്‍ അധികാരം പിടിച്ചതിന് പിന്നാലെ ദോഹയില്‍ നിന്ന് ബറാദര്‍ കാബൂളിലെത്തുകയായിരുന്നു.
ദേരാവുഡ് ജില്ലയിലെ വീറ്റ്മാക് ഗ്രാമത്തില്‍ 1968 -ലാണ് ബറാദര്‍ ജനിച്ചത്. മുല്ല ഒമറിനൊപ്പം എഴുപതുകളില്‍ സോവിയറ്റ് പട്ടാളത്തോട് പോരാടി. മുല്ല ഒമറിനൊപ്പം താലിബാന്‍ രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. താലിബാന്‍ ഭരണകാലത്ത് ഹെറാത്ത് നിംറൂസ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു.
സിഐഎയും ഐഎസ്ഐയും ചേര്‍ന്ന് 2010 -ല്‍ കറാച്ചിക്കടുത്തുനിന്ന് ബറാദറിനെ പിടികൂടി. വര്‍ഷങ്ങളോളം അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ തടവിലായിരുന്നു. 2018 സെപ്റ്റംബര്‍ 21ന് അമേരിക്ക ഇടപെട്ടു തന്നെ മോചിപ്പിച്ചു. താലിബാനുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായിട്ടായിരുന്നു മോചനം.
Summary: Mullah Abdul Ghani Baradar, a terrorist who was once jailed by the United States, will lead the new government in Afghanistan. The announcement of the new government is likely soon. The Taliban have said that Mullah Mohammad Yaqub, the son of Mullah Omar, the founder of the terrorist organization, and Sher Mohammad Abbas Stanikzai will hold key positions in the government.
COMMENTS