In the first match, MS Dhoni's Chennai Super Kings thrashed Mumbai Indians by 20 runs. Mumbai set a target of 157 for victory and could only manage136
ദുബായ് : ആദ്യ കളിയില്‍ മുംബയ് ഇന്ത്യന്‍സിനെ എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് 20 റണ്ണിന് വീഴ്ത്തി.
157 റണ്‍ വിജയലക്ഷ്യവുമായിറങ്ങിയ മുംബയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കീറണ്‍ പൊള്ളാര്‍ഡായിരുന്നു മുംബയെ നയിച്ചത്. ജയത്തോടെ 12 പോയിന്റുമായി പട്ടികയില്‍ ചെന്നൈ ഒന്നാമതെത്തി.
ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദാണ് (58 പന്തില്‍ 88) ചെന്നൈയുടെ ജയത്തിന് അടിത്തറയിട്ടത്. നാല് സിക്‌സറും ഒമ്പത് ബൗണ്ടറിയും ഉള്‍പ്പെട്ടതായിരുന്നു ഗെയ്ക് വാദിന്റെ ഇന്നിങ്‌സ്. ഡ്വെയ്ന്‍ ബ്രാവോ എട്ടു പന്തില്‍ 23 റണ്ണും മൂന്ന് വിക്കറ്റും കൊയ്തു.
In the first match, Chennai Super Kings beat Mumbai Indians by 20 runs
ട്രെന്റ് ബോള്‍ട്ടും ആദം മില്‍നെയും ചേര്‍ന്നുള്ള മുംബയ് പേസ് സഖ്യം ചെന്നൈ ബാറ്റ്‌സ്മാന്‍മാരെ നിലയുറപ്പിക്കാനനുവദിച്ചില്ല. ഓപ്പണര്‍ ഫാഫ് ഡു പ്ലെസിസും മൊയീന്‍ അലിയും റണ്ണെടുക്കാതെ മടങ്ങി. അമ്പാട്ടി റായുഡു (0) പരിക്കേറ്റ് കളംവിട്ടു.
സുരേഷ് റെയ്‌ന (4), ധോണി (3) എന്നീ വമ്പന്മാരും നിരാശപ്പെടുത്തി. നാലിന് 24 എന്ന നിലയില്‍ വിറച്ച ചെന്നൈയെ ഗെയ്ക് വാദും ജഡേജയും ചേര്‍ന്നാണ് രക്ഷിച്ചത്.
ഹാഫ് സെഞ്ചുറിയുമായി പുറത്താകാതെ നിന്ന സൗരഭ് തിവാരി (50) മാത്രമാണ് മുംബയ് നിരയില്‍ തിളങ്ങിയത്. ക്വിന്റണ്‍ ഡി കോക്ക് (17), അന്‍മോല്‍പ്രീത് സിങ് (16), സൂര്യകുമാര്‍ യാദവ് (3), ഇഷാന്‍ കിഷാന്‍ (11), പൊള്ളാര്‍ഡ് (15) എന്നിവരെല്ലാം ചെന്നൈ ബൗളിംഗിനു മുന്നില്‍ പരാജയമായി മാറി.
Summary: In the first match, MS Dhoni's Chennai Super Kings thrashed Mumbai Indians by 20 runs.
COMMENTS