M.K Muneer is against chief minister Pinarayi Vijayan
കോഴിക്കോട്: സംസ്ഥാനത്ത് നാര്‍ക്കോട്ടിക് ജിഹാദും ലൗ ജിഹാദും ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ ആവശ്യപ്പെട്ടു.
അങ്ങനെയൊരു തീവ്രവാദ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് സര്‍ക്കാരിന് ഒപ്പം നില്‍ക്കുമെന്നും മുനീര്‍ വ്യക്തമാക്കി.
ക്യാമ്പസില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്ന സി.പി.എം റിപ്പോര്‍ട്ടിന് അടിസ്ഥാനമാക്കിയാണ് മുനീര്‍ ആവശ്യം ഉന്നയിച്ചത്. അതേസമയം ഇത്തരം പ്രവര്‍ത്തനം ഏത് കാമ്പസിലാണെന്നും അതിന് തെളിവ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒളിപ്പിച്ചുകൊണ്ട് കാര്യങ്ങള്‍ പറയുന്നത് സാമുദായിക സ്പര്‍ധ വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Ajith Kumar's Valimai to release in cinemas on Pongal in January 2022
Keywords: M.K Muneer, Narcotic Jihad, Pinarayi Vijayan
COMMENTS