Minister V.Sivankutty about schools reopen
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനായുള്ള മാര്‍ഗ്ഗരേഖ ഒക്ടോബര്‍ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഇതു സംബന്ധിച്ച് വിവിധ വകുപ്പുകളുമായി ധാരണയിലെത്തിയെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നും നാളെയുമായി അധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഇന്നു വൈകുന്നേരത്തോടെ കുട്ടികളുടെ യാത്രാസൗകര്യത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ആഴ്ചയില്‍ മൂന്നു ദിവസം ഉച്ച വരെയായിരിക്കും ക്ലാസുകള്‍ നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുഖ്യ ചുമതല പൊലീസിനായിരിക്കുമെന്നും ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
Keywords: V.Sivankutty, Schools reopen, Police
COMMENTS