V.Sivankutty about school reopening
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി അനുസരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിധി അനുകൂലമാണെങ്കില്‍ ഇതു സംബന്ധിച്ച് വിദഗ്ദ്ധസമിതിയെ നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒക്ടോബര്‍ മുതല്‍ ഘട്ടംഘട്ടമായി സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചന നടത്തിയിരുന്നു. എന്നാല്‍ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് അനുചിതമാണെന്ന് വിലയിരുത്തുകയായിരുന്നു.
സെപ്റ്റംബര്‍ 13 നാണ് കേസ് പരിഗണിക്കുന്നത്. അതുവരെ പരീക്ഷ നിര്‍ത്തിവയ്ക്കാനാണ് കോടതി നിര്‍ദ്ദേശം. വിധി എതിരാവുകയാണെങ്കില്‍ സ്‌കൂള്‍ തുറക്കുന്ന തീരുമാനവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാവില്ല.
Keywords: Supreme court, V.Sivankutty, School reopening, Plus one examination
COMMENTS