K.T Jaleel about Kunhalikutty issue
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇ.ഡി അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയ വിഷയത്തില്‍ പ്രതികരണവുമായി കെ.ടി ജലീല്‍. മുഖ്യമന്ത്രി പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനുള്ള അവകാശമുണ്ടെന്നും ജലീല്‍ വ്യക്തമാക്കി.
താന്‍ ജീവിതത്തില്‍ യാതൊരുവിധത്തിലുമുള്ള അഴിമതി നടത്തിയിട്ടില്ലെന്നും അതിനാല്‍ തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്‍ക്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ അവസാന ശ്വാസം വരെ പോരാടുമെന്നും ജലീല്‍ വ്യക്തമാക്കി.
കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും ചോദ്യംചെയ്യല്‍ കഴിഞ്ഞതോടുകൂടി ജലീലിന് ഇ.ഡിയില്‍ വിശ്വാസം കൂടിയോയെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
COMMENTS